Recipe

ചപ്പാത്തി കൊണ്ട് തയ്യാറാക്കാം കിടിലന്‍ റോള്‍ – chapathi roll

ചപ്പാത്തി ബാക്കി ഉണ്ടോ എന്നാൽ വേഗം തയ്യാറാക്കാം ഈ വിഭവം. കുട്ടികൾക്ക് സ്കൂളിൽ സ്നാക്സ് ആയി തയ്യാറാക്കി നൽകാനും പറ്റുന്ന രുചികരമായ ചപ്പാത്തി റോൾ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

  • ചപ്പാത്തി – 3 എണ്ണം
  • മുട്ട- 2 എണ്ണം
  • മുളകുപൊടി – 1/2 സ്പൂൺ
  • സവാള – 2 എണ്ണം
  • ക്യാരറ്റ് -1 എണ്ണം
  • ക്യാപ്‌സിക്കം -1 എണ്ണം
  • ഉപ്പ് -1/2 സ്പൂൺ
  • മഞ്ഞൾ പൊടി -1/4 സ്പൂൺ
  • മുളകുപൊടി -1/4 സ്പൂൺ
  • കുരുമുളക് പൊടി -1/2 സ്പൂൺ
  • എണ്ണ -3 സ്പൂൺ
  • മല്ലിയില -2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിൽ എണ്ണ ഒഴിച്ച് കുറച്ച് പച്ചമുളക്, ക്യാരറ്റ്, സവാള, ക്യാപ്സിക്കം എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം ഇതിലേയ്ക്ക് കുറച്ചു ചുവന്ന മുളക് ചതച്ചതും, കുരുമുളകുപൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ആവശ്യത്തിന് മല്ലിയില ചേർത്ത് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് എടുക്കുക. ശേഷം ഇതൊരു ചപ്പാത്തിയുടെ ഉള്ളിലേയ്ക്ക് നിറച്ച് റോൾ ചെയ്ത് കട്ട് ചെയ്തെടുക്കാം.

STORY HIGHLIGHT: chapathi roll