പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനമുണ്ടായത്. സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്.
പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്നങ്ങളിലൊന്നും ആശങ്ക വേണ്ട. മറ്റ് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ എതിർപ്പാണ് യോഗത്തിൽ സിപിഐയും ആർജെഡിയും ഉയർത്തിയത്.
STORY HIGHLIGHT: palakkad brewery ldf