Travel

കടലിൽ ഒരു ആഡംബര യാത്ര നടത്തണമെന്നുണ്ടോ? അവസരം ഒരുക്കി കെഎസ്ആർടിസി, വിശദാംശങ്ങൾ ഇതാ…| budget-friendly-womens-arabian-sea-cruise

48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുമുള്ള യാത്രാ കപ്പലാണ് നെഫർറ്റിറ്റി

കടലിൽ ഒരു ആഡംബര യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് പറ്റിയ സമയം. അതിനുള്ള അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി – നെഫർറ്റിറ്റി ക്രൂയിസ് പാക്കേജിലൂടെ മാര്‍ച്ച് 8നാണ് ഈ യാത്ര.  വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്ക് മാത്രമായി ഒരു ഉല്ലാസയാത്ര. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ്  ആഡംബര ക്രൂയിസ് യാത്രാ കപ്പലായ ‘നെഫെർറ്റിറ്റി’യിൽ ഉല്ലാസയാത്രക്ക് അവസരം ഒരുങ്ങുന്നത്.

48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുമുള്ള യാത്രാ കപ്പലാണ് നെഫർറ്റിറ്റി. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ‘നെഫർറ്റിറ്റി’ പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിലുണ്ട്. നെഫര്‍റ്റി ചാര്‍ജ്ജ് 600 രൂപയാണ് വനിതകള്‍ക്ക് ഈ സ്പെഷല്‍ ഡേയില്‍ ഇളവ് അവദിക്കുന്നത്.

അഞ്ച് മണിക്കൂറാണ് കടലിൽ ചെലവഴിക്കാൻ കഴിയുക. കെഎസ്ആർടിസിയും കെഎസ്ഐഎൻസി -യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര സംഘടിപ്പിക്കുന്നത്. സം​ഗീതം, നൃത്തം, കൂടാതെ സ്പെഷൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ), മ്യൂസിക് വിത്ത് അപ്പർ ഡെക്ക്, ഡി.ജെ പാര്‍ട്ടി, കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ,വിഷ്വൽ എഫക്ട്സ്, ലൈവ് മ്യൂസിക് എന്നിവയെല്ലാം നെഫർടിറ്റിയിൽ ഒരുക്കിയിട്ടുണ്ട്.

കെഎസ്ആർടിസി ബസിൽ ബോൾഗാട്ടിയിൽ എത്തി, അവിടെ നിന്നും ആഡംബര ക്രൂയിസ് കപ്പൽ യാത്ര  തിരിക്കും. ടൂർ പാക്കേജ് വിവരങ്ങൾക്ക് –  ഫോൺ : 9846475874

content highlight: budget-friendly-womens-arabian-sea-cruise