നടക്കാവ് ഹോളിക്രോസ് കോളജിൽ ഒന്നാംവർഷം ബിരുദ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന് പരാതി. ഒളവണ്ണ വളപ്പിൽ താനിക്കുന്നത്ത് വി.ടി. വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ മർദിച്ചത്. വിഷ്ണുവിന്റെ പരാതിയിൽ മൂന്നാം വർഷ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, ഗൗതം, കണ്ടാലറിയുന്ന മറ്റു നാലു പേർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
വോളിബോൾ കോർട്ടിൽ വച്ച് മൂന്നാം വർഷ വിദ്യാർഥികളായ ആറുപേർ മർദിച്ചുവെന്നാണ് വിഷ്ണു പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ നടപടി സ്വീകരിച്ചെന്നും സിസിടിവി ദൃശ്യങ്ങൾ പോലീസിനു കൈമാറിയെന്നും കോളജ് അധികൃതർ അറിയിച്ചു. തലയ്ക്കു പിന്നിലും കാലിനും പരുക്കേറ്റുവെന്നും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു.
STORY HIGHLIGHT: holycross college ragging