Recipe

ക്യാരറ്റ് വച്ചു കിടിലൻ ഡ്രിങ്ക് ഈ വേനലിൽ ഉണ്ടാക്കാം

ചേരുവകൾ

കസ്റ്റാർഡ് പൗഡർ – 2 ടേബിൾ സ്പൂൺ
പാൽ – 3 കപ്പ്‌
ക്യാരറ്റ് – 2 എണ്ണം
മിൽക്ക് മെയ്ഡ് – 1/2 ടിൻ (100 grm)
പഞ്ചസാര – 1/4 കപ്പ്‌
കസ്കസ് – 1 ടേബിൾ സ്പൂൺ
വെള്ളം – ആവശ്യത്തിന്
ഏലക്ക പൊടി – 1 ടീസ്പൂൺ
ഐസ് ക്യൂബ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി കസ്റ്റാർഡ് മിക്സ്‌ തയ്യാറാക്കി എടുക്കണം. അതിനായി ഒരു ബൗളെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് അതിലേക്ക് ഒരു കാൽ കപ്പ്‌ തിളപ്പിച്ചാറിയ പാൽ കൂടി ചേർത്ത് നന്നായി ഇളക്കണം. ശേഷം രണ്ട് ക്യാരറ്റ് നല്ലപോലെ വേവിച്ചെടുക്കണം. ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് വേവിച്ച് വെച്ച ക്യാരറ്റ് ചേർക്കാം. അര കപ്പ്‌ പാൽ കൂടി ചേർത്ത് കൊടുക്കണം. അടുത്തതായി ഇതിലേക്ക് മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡ് 1/2 ടിൻ അഥവാ 100 ഗ്രാം ചേർത്ത് കൊടുക്കാം. ശേഷം ഇവയെല്ലാം കൂടി നന്നായി ഒട്ടും തരിയില്ലാതെ അരച്ചെടുക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ്‌ പാൽ ചേർത്ത് തിളക്കാനായി വച്ച ശേഷം കാൽ കപ്പ്‌ പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം. പാൽ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച കസ്റ്റാർഡ് മിക്സ്‌ ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കാം. ഇത് കുറുക്കി എടുത്ത ശേഷം തണുപ്പിക്കാനായി വയ്ക്കാം. ശേഷം ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കസ്കസും ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി വയ്ക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് കസ്റ്റാർഡ് മിക്സും ഒരു
ടീസ്പൂൺ ഏലക്ക പൊടിയും ഐസ് ക്യൂബുകളും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം ഇത് ഒരു ബൗളിലേക്കു ചേർത്ത ശേഷം അതിലേക്ക് കുതിർത്തെടുത്ത കസ്കസ് കൂടി ചേർത്ത് കൊടുക്കാം. ശേഷം ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.