Recipe

തരികഞ്ഞി രുചിയോടെ ഉണ്ടാക്കി എടുക്കാം

ചേരുവകൾ

റവ 1കപ്പ്
തേങ്ങ പാൽ 1കപ്പ്‌
പഞ്ചസാര 1/2 കപ്പ്
ഏലക്കായ 4എണ്ണം
അണ്ടിപ്പരിപ്പ് 10എണ്ണം
മുന്തിരി 10
നെയ്യ് 2tspn
ചെറിയ ഉള്ളി 2എണ്ണം
ഉപ്പ് ഒരു നുള്ള്
വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു പത്രത്തിൽ വെള്ളം അടുപ്പത്തു വെച്ച് തിളക്കുമ്പോൾ ഏലക്കായ, റവ ഇട്ടു വേവിക്കുക. പഞ്ചസാര, ഒരു നുള്ള് ഉപ്പ് ഇട്ടു നന്നായി ഇളക്കുക. വേവായതിനു ശേഷം തേങ്ങാപാൽ ഒഴിച്ചു 1 മിനിറ്റ് ചൂടായാൽ ഇറക്കി വെക്കുക. ഇതിന്റെ കോൺസിസ്റ്റൻസി ലൂസ് ആണ്‌…
ഒരു പാൻ അടുപ്പത്തു വെച്ച് നെയ്യ് ഒഴിച്ചു ചെറിയ ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി വറുത്തു തരികഞ്ഞിയിലേക്ക് ഒഴിക്കുക.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടേസ്റ്റി നോമ്പ് തുറ തരികഞ്ഞി റെഡി.