Recipe

സ്‌പെഷ്യല്‍ പോക്കറ്റ് ഷവര്‍മ്മ ഉണ്ടാക്കി എടുക്കാം

ചേരുവകള്‍

മൈദ – 1 1/2 കപ്പ്
പാല്‍ – 1 കപ്പ്
പഞ്ചസാര – 1 ടീസ്പൂണ്‍
യീസ്‌ററ് – 3/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന രീതി

ചെറിയ ചൂടുള്ള 1 കപ്പ് പാലില്‍ നിന്നും കുറച്ച്‌ പാല്‍ എടുത്ത് അതില്‍ പഞ്ചസാര,യീസ്റ്റ് ചേര്‍ത്ത് അടച്ച്‌ പൊങ്ങാന്‍ വെക്കുക.പൊങ്ങാന്‍ വെച്ച പാലും ബാക്കിയുള്ള പാലും ,ഉപ്പും ചേര്‍ത്ത് മൈദ നല്ല സോഫ്‌ററ് ആയി കുഴച്ച്‌ പൊങ്ങാന്‍ വെക്കുക.

ഫില്ലിങിന്

ചേരുവകള്‍

ചിക്കന്‍ – 1 കപ്പ്
ഷവര്‍മ പൗഡര്‍ – 1 ടീസ്പൂണ്‍
ഗാര്‍ലിക് പൗഡര്‍ – 1/2 ടീസ്പൂണ്‍
ജിന്‍ജര്‍ പൗഡര്‍ – 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
കാബേജ് – 2 കപ്പ്
മയോണിസ് – 3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ എല്ലില്ലാത്തത് ചെറിയ പീസായി കട്ട് ചെയ്തത് ഉപ്പ്, ഷവര്‍മ പൗഡര്‍, ഗാര്‍ലിക് പൗഡര്‍, ജിന്‍ജര്‍ പൗഡര്‍, കുരുമുളക് പൊടി തുടങ്ങിയവയിട്ട് പുരട്ടി പാനില്‍ വേവിച്ചു ഡ്രൈ ആക്കി എടുക്കുക. ശേഷം കാബേജ് കട്ട് ചെയ്തത് മയോണിസ് ഇട്ട് ഒരു ബൗളില്‍ മിക്‌സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം. തയ്യാറാക്കിയ ചിക്കന്‍ പീസും ചേര്‍ത്ത് മിക്‌സ് ചെയ്യുക. തക്കാളി ഇഷ്ടം അനുസരിച്ച്‌ ചേര്‍ക്കാം.

മൈദ മാവ് റൗണ്ടില്‍ പരത്തുക(കുറച്ച്‌ തിക്കായി പരത്തണം). പരത്തിയ ഒന്നില്‍ മസാല വയ്ക്കുക.അടുത്ത ഉരുള പരത്തി മസാല ഇട്ടതിന്റെ മുകളില്‍ വെച്ച്‌ സൈഡ് പ്രെസ്സ് ചെയ്ത് റൗണ്ട് കട്ടര്‍ അല്ലെങ്കില്‍ റൗണ്ട് പാത്രം വെച്ച്‌ കട്ട് ചെയ്യുക.പാന്‍ ചൂടാക്കി കുറച്ച്‌ ഓയിലില്‍ ചെറുതായി ഫ്രൈ ചെയ്‌തെടുക്കുക.