ചേരുവകൾ
പാവയ്ക്ക -1
സവാള – 1 ( ചെറുതായി അരിഞ്ഞത് )
പച്ചമുളക് – 2 to 3 or എരിവിനനുസരിച് (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ചെറിയ കഷണം ചെറുതായി അരിഞ്ഞത്
തേങ്ങ – 1/2 കപ്പ്
വെളിച്ചെണ്ണ – 2 tbsp
ഉപ്പ് – ആവശ്യത്തിന്
കടുക് -1/2 tsp
കറിവേപ്പില
തയാറാക്കുന്ന വിധം
പാവയ്ക്ക കഴുകിയതിനു ശേഷം നെടുകെ മുറിച്ചു, ഉള്ളിലുള്ള കുരു ( seed ) എടുത്തു കളയുക . പാവയ്ക്കയുടെ ഉള്ളിലുള്ള വെള്ള നിറം ഒരു സ്പൂൺ/ കത്തി ഉപയോഗിച്ച് ചുരണ്ടി കളയുക . പാവയ്ക്ക ചെറുതായി അരിഞ്ഞ ശേഷം ഉപ്പ് തിരുമ്മി 10 മിനുട്ട് അടച്ചു വെയ്ക്കുക . 10 മിനുട്ടിനു ശേഷം നന്നായി വെള്ളം പിഴിഞ്ഞ് കളയുക
ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ,പച്ചമുളക്,ഇഞ്ചി ,കറിവേപ്പില എന്നിവ ചേർത്തു 1 മിനുട്ട് വഴറ്റുക . ഇങ്ങനെ 1 മിനുട്ട് വഴറ്റിയതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കയും ഉപ്പും (ഉപ്പ് ആവശ്യമെങ്കിൽ മാത്രം ) ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം മൂടി വെച്ച് വേവിക്കുക . ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത് 3 മിനുട്ടിനു ശേഷം എടുത്തു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് , വീണ്ടും ഇളക്കി മൂടി വെച്ച് വേവിച്ചെടുക്കാം . ഇനി 2 -3 മിനുട്ടിന് ശേഷം വെന്തു കിട്ടും .