ചേരുവകൾ
മൈദ……..2 കപ്പ്
അരിപ്പൊടി……1/2 കപ്പ്
തൈര്……..1/2 കപ്പ്
ചെറിയ ജീരകം……1/2 tspn
ചെറിയുള്ളി…….6 എണ്ണം
ഇഞ്ചി……. ഒരു ചെറിയ കഷ്ണം
പച്ചമുളക്…..2 എണ്ണം
ബേക്കിങ് സോഡ…….1/4 tspn
ഉപ്പ്…… ആവശ്യത്തിന്
കറിവേപ്പില……..രണ്ട് തണ്ട്
വെള്ളം…….. ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈദ, അരിപൊടി, തൈര് (ചെറിയ പുളിയുള്ളത് അതിമാകൻ പാടില്ല ), ചെറിയ ജീരകം, ഉപ്പ് എന്നിവ നല്ലത് പോലെ കുഴച്ചെടുക്കണം. കുറക്കാൻ അല്പം വെള്ളം ചേർത്ത് കൊടുക്കാം ഒരുപാട് ലൂസ് ആവാൻ പാടില്ല ഒരുപാട് കട്ടിയാവനും പാടില്ല. നല്ലത് പോലെ ഒരു മൂന്ന് നാല് മിനിറ്റ് കൈ കൊണ്ട് മിക്സ് ചെയ്യണം. ശേഷം ഒരു 20 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കണം.
20 മിനിറ്റിനു ശേഷം മിക്സ് ആക്കി വെച്ച മാവിലേക്ക്, ചെറുതായി വട്ടത്തിൽ അരിഞ്ഞ ചെറിയുള്ളി, ഇഞ്ചിയും പച്ചമുളകും ചതച്ചത്, കറിവേപ്പില ചെറുതായി അരിഞ്ഞതും ഇട്ട് കൊടുക്കുക കൂടെ തന്നെ ബേക്കിങ് സോഡയും കൂടി ചേർത്ത് വീണ്ടും നന്നായി കൈ കൊണ്ട് കുഴച്ചെടുക്കണം.
ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് മാവ് കൈ കൊണ്ട് തന്നെ അതിലേക്ക് ഇട്ട് കൊടുത്ത് വറുത്തു കോരാം ഇപ്പോൾ മൈസൂർ ബോണ്ട റെഡി