ചേരുവകൾ
കപ്പ
വെള്ളം
ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം കപ്പ ചെറിയ കഷണങ്ങളായി അരിഞ്ഞ ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. നല്ല വെണ്ണ പോലെ മിക്സിയിൽ അരച്ചെടുക്കാൻ മറക്കരുത്. ശേഷം കുറച്ച് ഉപ്പിട്ടതിനുശേഷം ഒരു പാനിലേക്ക് മിക്സിയിൽ അരച്ചെടുത്ത ഈ കപ്പ ജ്യൂസ് ഒഴിച്ചു കൊടുക്കുക ഇത് മീഡിയം ഫ്ലെയിമിലിട്ട് ചെറുതായി കുറുക്കിയെടുക്കാവുന്നതാണ്. വീണ്ടും കുറുക്കി കുറുക്കി ഇത് തന്നെ പാനിൽ നിന്നും വിട്ടു വരുന്ന പരുവം ആകുന്നത് വരെ കുറക്കുക അലുവ പരുവമാണ് കറക്റ്റ്. ശേഷം ഇത് ചൂടോടെ പാത്രത്തിലേക്ക് വിളമ്പി ഏതെങ്കിലും നല്ല എരിയുള്ള നോൺവെജ് കറി കൂട്ടി കഴിക്കാവുന്നതാണ്