മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഗൗതം, ഗോപു ആർ കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി’എന്ന സിനിമയുടെ പൂജ നടന്നു. 2025 മാർച്ച് ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന പ്രസ്‌തുത സിനിമയിൽ ഫൈസൽ വി ഖാലിദ് ഛായാഗ്രഹണവും, എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്.
കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന ഈ സിനിമയിൽ ഗൗതം ഹരിനാരായണൻ, ദിവ്യ തോമസ് എന്നിവർ നായകനും, നായികയുമാവുന്നു. ട്രിനിറ്റി എലീസ പ്രകാശ്, വൈഗ കെ സജീവ്, റെൻസി തോമസ്, ഗോപു ആർ കൃഷ്ണ , സനോവർ, സുരേന്ദ്രൻ കാളിയത്ത്, നിസാർ മാമുക്കോയ , ഡോ. ഉണ്ണികൃഷ്ണൻ, കൃഷ്ണനുണ്ണി, അരുൺ കുമാർ, പ്രഷീബ്, ജീവാശ്രീ, രാജേഷ് ബാബു, സായ് സായൂജ്യ്, റക്കീബ്, വിപിൻ, അസനാർ, ബാദുഷ തുടങ്ങിയ പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു.
വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ. റിജിൻ ആർ ജെ യും, ശ്യാം മംഗലത്തും ഗാനരചന നിർവ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിനീഷ് ഇടുക്കി. പ്രൊജക്ട് ഡിസൈനർ ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ ഡിസൈനർ ഡോ. സതീഷ് ബാബു മഞ്ചേരി.മേക്കപ്പ് നയന എൽ രാജ്. കലാസംവിധാനം ഷറഫു ചെറുതുരുത്തി. സ്റ്റണ്ട് ബ്രൂസ്‌ലി രാജേഷ്.
നിശ്ചല ഛായാഗ്രഹണം കിരൺ കൃഷ്ണൻ. വസ്ത്രാലങ്കാരം ജിതേഷ് ബാലുശ്ശേരി. സഹ സംവിധാനം മനോജ് പുതുച്ചേരി. പബ്ലിസിറ്റി ഡിസൈനർ റെജി ആന്റണി.പി. ആർ. ഒ. എം കെ ഷെജിൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
STORY HIGHLIGHT: klaklakleekleenazriyathirinjunookki malayalam movie puja