Kerala

തടിലോറി തലകീഴായി മറിഞ്ഞ് അപകടം;ഒരാളുടെ നില ​ഗുരുതരം – lorry overturned in an accident

ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

കൊച്ചിയിൽ തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ലോറി ഡ്രൈവറായ ചേർത്തല സ്വദേശി ശ്രീകുമാറിനാണ് ​പരിക്കേറ്റത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പുത്തൻകുരിശ് ബൈബിൾ കോളേജിന് സമീപമാണ് തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ബഹറുൽ ഇസ്ലാം, നൂർ ജമാൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.

നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി തലകീഴായി താഴേയ്ക്ക് പതിക്കുകയായിരുന്നു. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

STORY HIIGHLIGHT: lorry overturned in an accident