തിരുവനന്തപുരം: റാഗിങ്ങിനെപ്പറ്റി രഹസ്യമായി പരാതി നൽകാൻ പോർട്ടൽ സംവിധാനം ആലോചനയിൽ. അക്കാദമിക് വിദഗ്ധരുടെ സമിതി പോർട്ടൽ നിരീക്ഷിച്ച് പരാതികൾ പൊലീസിന് കൈമാറും. പരാതികളിൽ കൈക്കൊണ്ട നടപടി പോർട്ടലിൽ പരിശോധിക്കാൻ കഴിയും. റാഗിങ് സംബന്ധിച്ച പരാതികളിൽ പ്രിൻസിപ്പൽമാരും ആന്റി റാഗിങ് സെല്ലും പലപ്പോഴും നടപടികളെടുക്കാൻ മടിക്കുന്ന സാഹചര്യത്തിലാണു പുതിയ സംവിധാനം പരിഗണിക്കുന്നത്.
പല സ്ഥാപനങ്ങളിലും പരാതികൾ ഒത്തുതീർപ്പാക്കുന്ന സ്ഥിതിയും ഇതോടെ ഇല്ലാതാകും. ഇക്കാര്യത്തിൽ കർശനനിർദേശം നൽകാൻ പ്രിൻസിപ്പൽമാരുടെ യോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉടൻ വിളിക്കും. എല്ലാ സ്ഥാപനങ്ങളിലും ആന്റി റാഗിങ് സെല്ലുകൾ സജീവമായി പ്രവർത്തിക്കണമെന്ന വകുപ്പിന്റെ നിർദേശം നേരത്തെ തന്നെയുണ്ട്. റാഗിങ്ങിനെ പ്രതിരോധിക്കാൻ കോളജ് , സർവകലാശാല, യുജിസി എന്നിവിടങ്ങളിലായി ത്രീ ടയർ സംവിധാനമാണ് ഇപ്പോഴുള്ളത്.