മുംബൈ: നാഡികളെ ബാധിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് 21 വയസ്സുള്ള യുവതി മരിച്ചു. ഇതോടെ, ജിബിഎസ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചവർ 18 ആയി. 211 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 39 പേർ തീവ്രപരിചരണ വിഭാഗത്തിലും 18 പേർ വെന്റിലേറ്ററിലുമാണ്. പുണെ മേഖലകളിലാണ് കൂടുതൽ രോഗബാധിതർ.