Celebrities

അമ്മ ജീവിതം നാലാം വര്‍ഷത്തിലേക്ക്; പഴയചിത്രങ്ങളുമായി നടി ഭാമ | Actress Bhama

ഇന്‍സ്റ്റഗ്രാമിലൂടെ ഗൗരിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്

നാല് വര്‍ഷത്തെ അമ്മ ജീവിതം എന്ന ക്യാപ്ഷനോടെയായിരുന്നു ഭാമ ചിത്രങ്ങള്‍ പങ്കുവെച്ചത്. നീല ഗൗണില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ബലൂണുകളും പൂക്കളുമൊക്കെയായി ബേബി ഷവര്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു ഭാമ. അഭിമുഖങ്ങളിലെല്ലാം മകളെക്കുറിച്ച് വാചാലയാവാറുണ്ട് ഭാമ. ഗൗരി പ്രേക്ഷകര്‍ക്കും പരിചിതയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ഗൗരിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്. അമ്മയെപ്പോലെ തന്നെ കുഞ്ഞുഗൗരിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാണ്. ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ലെന്ന് ഭാമ തുറന്നുപറഞ്ഞിരുന്നു. ഒന്നും ചെയ്യാതെയിരിക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. എപ്പോഴും ആക്ടീവായി ഇരിക്കാനാണ് ഇഷ്ടം. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ ആകെ ലോക്കായിരുന്നു അന്ന്.  ലോക് ഡൗണ്‍ സമയത്തായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞത്. മാനസികവും ശാരീരികവുമായി മാറ്റങ്ങളുണ്ടാവുമെന്നും, ലോക് ഡൗണ്‍ കാലമായതിനാല്‍ എല്ലാം ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ ആദ്യമേ പറഞ്ഞിരുന്നു ഭാമയോട്.

ശാരീരികമായി മാത്രമല്ല മാനസികവുമായും മികച്ച കരുതല്‍ വേണ്ട സമയമാണ് അത്. കുഞ്ഞിനെ കാണാന്‍ വരുന്നവരുടെ കമന്റുകള്‍ അമ്മയെ നെഗറ്റീവായി ബാധിക്കാന്‍ സാധ്യതകളേറെയാണ്. മാത്രവുമല്ല കുഞ്ഞിലേക്ക് മാത്രമല്ല അമ്മയേയും അതേപോലെ കെയര്‍ ചെയ്യേണ്ട സമയവുമാണ്.

content highlight: Actress Bhama