എന്നും ഒരുപോലുള്ള ഉപ്പുമാവ് കഴിച്ച് മടുത്തോ? എങ്കിൽ ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഉപ്പുമാവ് ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന അവല്‍ ഉപ്പുമാവ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് അവലിന് ഒരു കപ്പ് വെള്ളം എന്ന രീതിയില്‍ കണക്കാക്കി അവല്‍ നനച്ചു വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പിലയും ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് കടല പരിപ്പ്,കപ്പലണ്ടി എന്നിവ നന്നായി വറുത്തെടുക്കുക. മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്ക് ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം. അതിലേക്ക് നനച്ച അവല്‍ ഇതിലേയ്ക്ക് ചേര്‍ത്തിളക്കി വേവിക്കുക.