അച്ചാർ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? ഇത്തവണ ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ? രുചികരമായ ഗ്രീൻ ആപ്പിൾ അച്ചാർ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അത്യാവശ്യം പുളിയുള്ള ഗ്രീൻ ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉലുവ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അൽപ്പം കറിവേപ്പിലയും ചേർത്ത് 2 മിനിറ്റ് നേരം തുടർച്ചയായി ഇളക്കുക. ശേഷം തീ കുറച്ച്, മഞ്ഞൾപൊടി, മുളക്പൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കുക. ശേഷം മുറിച്ച് മാറ്റിവെച്ച ആപ്പിളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വിനിഗർ ചേർത്ത് വാങ്ങുക. ആപ്പിൾ അച്ചാർ റെഡി.