സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിലേക്ക് മാറ്റി.
പൊതുഗതാഗതവും കാൽനട സഞ്ചാരവും തടസപ്പെടുത്തിയുളള പ്രതിഷേധം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് വന്നത്.
ഇത്തരം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലേക്ക് ഇത് കൈമാറാൻ കോടതി നിർദേശം നൽകി. ആശാ വർക്കർമാരുടെ സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല അടക്കമുളളവരെ എതിർകക്ഷിയാക്കിയായിരുന്നു ഹൈക്കോടതിയിലെ ഹർജി.
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ശക്തമാക്കുകയാണ് ആശാ വർക്കർമാർ.