Movie News

അനൂപ് രത്ന ചിത്രം ലീച്ചിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്; ചിത്രം മാർച്ച് 7 ന് തിയേറ്ററിൽ എത്തും | Leach movie

ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്നയാണ് ചിത്രം നിർമ്മിക്കുന്നത്

ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് ലീച്ച് എന്ന സിനിമയുടെ ഇതിവൃത്തം. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്നയാണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 7 ന് തിയേറ്ററിൽ എത്തുന്നു.

രചന സംവിധാനം എസ് എം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വിപിൻ പി വി. സുനീത് പാറയിൽ. സുജോയ് പാറയിൽ. സോഫി കൊടിയത്തൂർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടിമാരായ അനുസിത്താര, സോണിയ അഗർവാൾ എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേന പുറത്തിറങ്ങി. ചില മനുഷ്യർ തങ്ങളുടെ ഇരയെ അറിയിക്കാതെ തന്നെ അവരെ കാർന്നു തിന്നുന്ന അട്ടകളെ പോലെയാണ്. ഇതാണ് ചിത്രം അനാവരണം ചെയ്യുന്നത്.

പുതുമുഖം അനൂപ് രത്ന നായകനാകുന്ന ചിത്രത്തിൽ മേഘ, കണ്ണൻ, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈൽ, ബക്കർ, സന്ധ്യ നായർ, അഭിനവ്, ഗായത്രി എന്നിവർ അഭിനയിക്കുന്നു. ഡിയോ പി അരുൺ ടി ശശി. മ്യൂസിക്ക്‌ & ബിജിഎം കിരൺ ജോസ്. എഡിറ്റർ ആൽവിൻ ടോമി. സൗണ്ട് ഡിസൈൻ ഷെഫിൻ മയൻ. ആർട്ട്‌ രാജീവ് കോവിലകം. ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, അനൂപ് രത്ന. ഗായകർ ഹരിചരൻ, കീർത്തന സ്മിത. കൊറിയോഗ്രാഫി ഷെരീഫ് മാസ്റ്റർ, ഷിബു. മേക്കപ്പ് പ്രദീപ് വിതുര. കോസ്റ്റ്യൂമർ അശോകൻ ആലപ്പുഴ.

ആക്ഷൻ ഡേഞ്ചർ മണി. പ്രൊഡക്ഷൻ കൺട്രോളർ ജോളി ഡേവിസൺ സി ജി. പിയാറോ എം കെ ഷെജിൻ, ശക്തി ശരവണൻ. ഡിജിറ്റൽ അഹമ്മദ് അസ്ജാദ്. മിക്സിങ് സപ്ത സ്റ്റുഡിയോ. ബിസിനസ് കൺസൾട്ടന്റ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഷിജിൻ ലാൽ എസ് എസ്.സ്റ്റിൽസ് അനിൽ വന്ദന. പോസ്റ്റർ ഡിസൈൻ സ്കൗട്ട് ഡിസൈൻ. എസ് എഫ് സി ആഡ്സ് മാർച്ച് 7 ന് ചിത്രം തമിഴ്നാട്ടിലും കേരളത്തിലുമായി തിയറ്ററിൽ എത്തിക്കുന്നു.

content highlight:  Leach movie