ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ വസതിയിൽ എത്തി സന്ദർശിച്ച് നടൻ മമ്മൂട്ടി. ജോൺ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിൻറെ ഷൂട്ടിനാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്. ചിത്രീകരണത്തിന് എത്തിയപ്പോഴാണ് മമ്മൂട്ടിയുടെ സന്ദർശനം.