ഉച്ചയ്ക്ക് ഊണിനൊപ്പം എന്തെങ്കിലും ഒരു ഫിഷ് ഐറ്റം ഇല്ലെങ്കിൽ ഭക്ഷണം ഇറങ്ങാത്തവരാണ് മിക്ക ആളുകളും. ഇന്ന് ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ ഫിഷ് ഫ്രൈ ട്രൈ ചെയ്താലോ?
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ചശേഷമോ കഴുകി വൃത്തിയാക്കുക. ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ ഒരുമിച്ച് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ഈ മിശ്രിതം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനില്‍ പുരട്ടി കുറഞ്ഞത് 30 മിനിറ്റ് വയ്ക്കുക.
പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക. ആദ്യം മീഡിയം ഫ്ലെയ്മിലും, പിന്നെ ചെറുതീയിലുമാണ് മീൻ വറുത്തെടുക്കേണ്ടത്. ആവശ്യത്തിന് മൊരിഞ്ഞശേഷം പാനിൽ നിന്ന് മാറ്റി സെർവ് ചെയ്യാം. ഏത് മീനും ഈ വിധത്തില്‍ എളുപ്പത്തില്‍ വറക്കാം. മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക. പ്രത്യേകം ശ്രദ്ധിക്കുക മീൻ കരിഞ്ഞുപോവാതെ സൂക്ഷിക്കണം.