തിരുവനന്തപുരം നഗരസഭയുടെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ / പരാതികള്‍ / അഭിപ്രായങ്ങള്‍ എന്നിവ തീര്‍പ്പാക്കുന്നതിനായി ഫെബ്രുവരി 22 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പബ്ലിക്ക് ഹിയറിംഗ് നടത്തുന്നു. വാര്‍ഡ് വിഭജന നിര്‍ദേശങ്ങളിന്മേല്‍ പൂര്‍ണമായ മേല്‍വിലാസം രേഖപ്പെടുത്താതെ പരാതികള്‍ / അഭിപ്രായങ്ങള്‍ / ആക്ഷേപങ്ങള്‍ എന്നിവ സമര്‍പ്പിച്ച് രസീത് കൈപ്പറ്റിയവര്‍ ഈ അറിയിപ്പ് പ്രകാരം കൈപ്പറ്റ് രസീതുമായി 22 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഹിയറിംഗില്‍ ഹാജരാകേണ്ടതാണ്.
പ്രസിഡന്റ്/ സെക്രട്ടറി ശ്രീ വലിയവീട് പൗരസമിതി (12. ചെല്ലമംഗലം) , സുനില്‍ബാബു.എസ് ( ഉള്ളൂര്‍) എന്നിവര്‍ രാവിലെ ഒന്‍പതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രസീതുമായി എത്തി ചേരണം. അഞ്ചു. എം എ , തോപ്പില്‍ പുത്തന്‍ പുറത്തു വീട്, എം.സി റോഡ് (59.നെടുങ്കാട്) , ആനന്ദ് എം എ , മുല്ലൂര്‍ പി ഒ 695521 ( മുള്ളൂര്‍) , മോഹനചന്ദ്രന്‍ നായര്‍, പ്രസിഡന്റ് എന്‍എസ്എസ് കരയോഗം (മുള്ളൂര്‍) , സോമന്‍ നായര്‍ പി. കെ – താണുപിള്ള റസിഡന്റ്‌സ് അസോസിയേഷന്‍ ( ശ്രീവരാഹം), കെ. ചന്ദ്ര ബാലന്‍ – പ്രസിഡന്റ് – ജി .കുട്ടപ്പന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് (ശ്രീവരാഹം) , രാധാകൃഷ്ണന്‍ നായര്‍ – സെക്രട്ടറി – സചിവോത്തമ റസിഡന്റ്‌സ് അസോസിയേഷന്‍ ( ശ്രീവരാഹം ) ,
സെക്രട്ടറി – ശ്രീവരാഹം നായര്‍ കരയോഗം ( ശ്രീവരാഹം ) , ശ്രീവരാഹം വിജയന്‍ – ശ്രീവരാഹം വാര്‍ഡ് സംരക്ഷണ സമിതി പ്രസിഡന്റ് ( ശ്രീവരാഹം ), പ്രശാന്ത്. ജി- ചിറ്റാറ്റിങ്കര വട്ടിയൂര്‍ക്കാവ് (പിടിപി നഗര്‍) , പ്രസിഡന്റ് – വട്ടിയൂര്‍കാവ് സാംസ്‌കാരിക സമിതി ( പിടിപി നഗര്‍), ബി.എസ്. സുജാത, മുന്‍ കൗണ്‍സിലര്‍ – വലിയവിള വാര്‍ഡ് – തിരുവനന്തപുരം നഗരസഭ ( പിടിപി നഗര്‍) എന്നിവര്‍ രാവിലെ 11 മണിക്ക് ഹിയറിംഗില്‍ പങ്കെടുക്കണം.
ജി. വിനോദ്, ബൂത്ത് 1 – വഞ്ചിയൂര്‍ വാര്‍ഡ് ( 86.വഞ്ചിയൂര്‍ ) , ജി . വിനോദ് – ബൂത്ത് II – വഞ്ചിയൂര്‍ വാര്‍ഡ് ( 86.വഞ്ചിയൂര്‍ ) , ഡി. സതീഷ് കുമാര്‍ – കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷന്‍ ( 86. വഞ്ചിയൂര്‍ ) , എം ആര്‍. മനോജ് – സിഎംപി ജില്ലാ സെക്രട്ടറി -തിരുവനന്തപുരം ( 87. കണ്ണമ്മൂല ) , പ്രതാപന്‍ – കുളത്തൂര്‍ പൗരസമിതി ( 100. ആറ്റിപ്ര ) , അനീഷ് ബാബു – വി.എസ്. എസ്.സി പൗരസമിതി (100. ആറ്റിപ്ര ) , കെ .കെ . സുരേഷ് – വള്ളക്കടവ് (കുര്യാത്തി),
യംഗ് മെന്‍സ് അസോസിയേഷന്‍ – വൈ. എം. എ. റോഡ് (പെരുന്താന്നി) , കുടുംബശ്രീ യൂണിറ്റ് – പെരുന്താന്നി (പെരുന്താന്നി), ഫ്രണ്ട്‌സ് ഈഞ്ചക്കല്‍ തിരുവനന്തപുരം ( പെരുന്താന്നി) , തീരദേശ ജനകീയ കൂട്ടായ്മ – മെഡിക്കല്‍ കോളേജ് ( ബീമാപള്ളി ) എന്നിവര്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കണമെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി അറിയിച്ചു.
CONTENT HIGH LIGHTS; Division of Wards: Public Hearing for Complaints without Full Address