യുജിസി കരട് ഭേദഗതിയിൽ സംസ്ഥാനങ്ങളുടെ ആശങ്ക പങ്കുവെക്കുന്നതായിരുന്നു ദേശീയ കൺവെൻഷനെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളില്ലാതാക്കുന്ന യുജിസി കരട് ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങളും സർവകലാശാലകളുടെ സ്വയംഭരണ അധികാരവും ഇല്ലാതാക്കുന്നതാണ് യുജിസി കരട് ഭേദഗതി. ഇക്കാര്യത്തിൽ കൺവെൻഷന് ഏകാഭിപ്രായം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കൺവെൻഷന്‍റെ തുടർച്ചയായി തെലങ്കാനയിലും കൺവെൻഷൻ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഉൽക്കണ്ഠ അറിയിക്കും. വൈസ് ചാൻസിലർ നിയമനം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ അധികാരങ്ങൾ ഇല്ലാതാക്കുന്നത് ശരിയല്ല. നീക്കം ഉപേക്ഷിക്കണമെന്ന് കൺവെൻഷൻ പ്രമേയം പാസാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.