മിലിട്ടറി നഴ്സിംഗ് സർവീസ് വെറ്ററൻ ഓഫീസേഴ്‌സ് അസോസിയേഷന്റെ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് ഇന്ന് തിരുവനന്തപുരം തിരുമല പുത്തൻകട ജംഗ്ഷനിൽ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഉദ്ഘാടനം ചെയ്തു. എം.എൻ.എസ് അസോസിയേഷൻ രക്ഷാധികാരി മേജർ ജനറൽ എ. കമലം (റിട്ട.),
എയർ വെറ്ററൻ അഡ്വ. ഡോ. അനിൽ പിള്ള, ക്യാപ്റ്റൻ (IN) കെ. ഗോപകുമാർ (റിട്ട.), ന്യൂസ് എഡിറ്റർ മുൻ അസോസിയേറ്റഡ് ശ്രീ ആൽബർട്ട് അലക്സ്, തിരുമല വാർഡ് കൗൺസിലർ അനിൽ കുമാർ, എം.എൻ.എസ് അസോസിയേഷൻ പ്രസിഡന്റ് കേണൽ ടി.പി. പൊന്നമ്മ (റിട്ട.), ജനറൽ സെക്രട്ടറി ബ്രിഗേഡിയർ പി.എസ് സുലോചന (റിട്ട.) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷം എം.എൻ.എസിന്റെ നൂറാം വർഷമാണ്. 1926 ഒക്ടോബർ 1ന് ഇന്ത്യൻ ആർമിയുടെ സ്ഥിരം ഭാഗമായി നഴ്സിംഗ് സർവീസസ് അംഗീകരിക്കപ്പെട്ടു. കഴിഞ്ഞ വർഷമാണ് രാജ്യത്ത് ആദ്യമായി എം.എൻ.എസ് വെറ്ററൻസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (നാരി ശക്തി ഫോറം) രൂപീകരിച്ചത്. നിലവിൽ എം.എൻ.എസ് വെറ്ററൻസ് അസോസിയേഷനിൽ രാജ്യത്തുടനീളം 5000-ത്തിലധികം അംഗങ്ങളുണ്ട്.
CONTENT HIGH LIGHTS: India’s First Military Nursing Service (MNS) Veteran Officers Association of India Office Thiruvananthapuram