സെക്രട്ടറിയേറ്റിൽ ഫാൻ പൊട്ടിത്തെറിച്ചു. പഴയ നിയമസഭ മന്ദിരത്തിലെ നികുതി വകുപ്പ് ഓഫീസിലാണ് സംഭവം നടന്നത്. ജെ സെക്ഷനിലെ പെഡസ്റ്റൽ ഫാനാണ് പൊട്ടിത്തെറിച്ചത്. ഫാൻ പൊട്ടിത്തെറിച്ച് കമ്പ്യൂട്ടറിൽ പതിച്ചു.
അസിസ്റ്റൻ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. നേരത്തെ ഇതേ കെട്ടിടത്തിന് അടുത്തായി പാമ്പിനെ കണ്ടെത്തിയിരുന്നു. സെക്രട്ടറിയേറ്റിൽ സുരക്ഷിതമായി ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ജീവനക്കാർ ആവശ്യമുയർത്തിയിട്ടുണ്ട്.
മുമ്പ് ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലീങ് തകര്‍ന്നു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്കേറ്റിരുന്നു. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്നുവീണ് ജീവനക്കാരിക്ക് പരുക്കേറ്റതും പ്രതിഷേധത്തിന് ഇടയാക്കി.
കെട്ടിടത്തിൽ അപകടങ്ങൾ തുടർക്കഥയാണെന്നും ആവശ്യത്തിന് അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചിരുന്നു.