Celebrities

ഒരു പരിധിയിൽ കൂടുതൽ സ്ത്രീകൾ സംസാരിക്കുന്നത് ചിലയാളുകൾക്ക് ഇഷ്ടമല്ല നിഖില വിമൽ

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് നിഖില വിമൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ നിഖില ആരാധകരുടെ ഹൃദയം കവരുകയായിരുന്നു ചെയ്തത് ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം വരുന്നത് തുടർന്നങ്ങോട്ട് അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം മുതലാണ് പ്രേക്ഷകർ താരത്തെ അറിഞ്ഞു തുടങ്ങിയത് ചിത്രങ്ങളുടെ ഭാഗമായി മാറിയ നിഖില ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത് ഇന്റർവ്യൂകളിൽ കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞു തുടങ്ങിയപ്പോൾ മുതലാണ്

തഗ് രീതിയിൽ സംസാരിക്കുന്ന നടി എന്നായിരുന്നു താരത്തെ പൊതുവേ എല്ലാവരും വിളിച്ചിരുന്നത് ഇപ്പോൾ ആ വിശേഷണം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് തുറന്നു പറയുകയാണ് നിഖില മാത്രമല്ല തനിക്ക് ഇപ്പോൾ തഗ് പറയാൻ ഭയമാണ് എന്നും സമൂഹത്തിലുള്ള പലയാളുകൾക്കും ഒരു പരിധിയിൽ കൂടുതൽ സ്ത്രീകൾ സംസാരിക്കുന്നത് ഇഷ്ടമല്ല എന്നുമാണ് നിഖില പറയുന്നത് പലപ്പോഴും ഇന്റർവ്യൂകൾ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഒരു സിനിമയുടെ പ്രമോഷൻ സംബന്ധമായി നൽകുന്ന ഇന്റർവ്യൂവിൽ പലപ്പോഴും ആ സിനിമയെപ്പറ്റി പരാമർശിക്കാറില്ല എന്നുമാണ് താരം വ്യക്തമാക്കുന്നത്

ഒരു ഇന്റർവ്യൂ നൽകുമ്പോൾ തനിക്ക് യാതൊരു വിശ്വാസവുമില്ല ഈ ഇന്റർവ്യൂ ഇന്ന സിനിമയുടെ പ്രമോഷൻ സംബന്ധമായാണ് എന്ന രീതിയിൽ പോകും എന്ന് കാരണം അത്രത്തോളം സിനിമയുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് പലപ്പോഴും ചോദിക്കാറുള്ളത് എന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ നിഖിലെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുന്നത്