ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാൽ ഹാർട്ട് അറ്റാക്ക് നേരത്തെ തന്നെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനു 10 ദിവസമോ ഒരു മാസമോ മുമ്പ് ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കുമെന്ന് ഡോക്‌ടർമാർ പറയുന്നു
ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ ഹാർട്ട് അറ്റാക്ക് തടയാനും ജീവൻ സംരക്ഷിക്കാനും സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഹാർട്ട് അറ്റാക്കിന് മുമ്പ് ശരീരം പ്രകടമാക്കുന്നു 7 പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. അസിഡിറ്റി
ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്‍റെ സൂചനയായി നെഞ്ചെരിച്ചിലും ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും ഉണ്ടാകാം. നിര്‍ത്താതെയുള്ള ഏമ്പക്കവും ചിലപ്പോള്‍ ഒരു സൂചനയാകാം. ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം.
2. അമിത വിയർപ്പ്
അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. ചിലരില്‍ ഹൃദയാഘാതമുണ്ടാകുന്ന സമയത്ത് അമിത വിയര്‍ക്കാന്‍ സാധ്യതയുണ്ട്.
3. നെഞ്ചുവേദന
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം. അതുപോലെ ഇടതു തോളിലും ഇടതു കൈകളിലും താടിയെല്ലുകളിലും ഈ വേദന അനുഭവപ്പെടാം.
4. ബിപി കുറയാം
ചിലരില്‍ ഹൃദയാഘാതം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ബിപി കുറയാം. ഇതുമൂലം തലക്കറക്കവും സംഭവിക്കാം.
5. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദനയോടെ തുടങ്ങി ശ്വാസം കിട്ടാതെ വരുന്നത് ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണമാണ്.
6. അമിത ക്ഷീണം
അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം.
7. ഉത്കണ്ഠ, ഭയം
ഉത്കണ്ഠ, ഭയം, എന്തോ സംഭവിക്കാന്‍ പോകുന്ന പോലെയുള്ള തോന്നല്‍ തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം.
8. നടക്കാന്‍ പറ്റാത്ത അവസ്ഥ
ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് നടക്കാനോ പടികള്‍ കയറാനോ പറ്റാതെയാകാം. കൂടാതെ കാലുകളും ശരീരവും തണുക്കുന്ന പോലെ തോന്നാം.
content highlight: 8-signs-our-body-gives-before-a-heart-attack