Health

ഫൈബർ അടങ്ങിയ പച്ചക്കറികൾ ഏതൊക്കെ ? | vegetables-that-have-the-highest-fibre-content

100 ഗ്രാം ബ്രൊക്കോളിയില്‍ 2.6 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്

നാരുകൾ ഫൈബർ എന്നാണ് അറിയപ്പെടുന്നത്. ഇവ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താൻ എപ്പോഴും പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ. കാരണം നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ ഉയർത്തില്ല. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് ഏറ്റവും ഉത്തമമാണെന്ന് പറയേണ്ടതില്ലല്ലോ. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും കഴിയുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വളരെ മികച്ചതാണ്. കാരണം ഇത് കഴിക്കുന്നതിലൂടെ വിശപ്പ് കുറയുകയും വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. ഇതോടെ കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് കുറയുകയും ചെയ്യുന്നു.

ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം

1. ബ്രൊക്കോളി

100 ഗ്രാം ബ്രൊക്കോളിയില്‍ 2.6 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. ക്യാരറ്റ് 

100 ഗ്രാം ക്യാരറ്റില്‍ 2.8 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 39 ആണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പച്ചക്കറിയാണ് ക്യാരറ്റ്.

3. ചീര 

100 ഗ്രാം ചീരയില്‍ 2.2 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

4. മധുരക്കിഴങ്ങ് 

100 ഗ്രാം മധുരക്കിഴങ്ങില്‍ 3 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. കോളിഫ്ലവര്‍

100 ഗ്രാം കോളിഫ്ലവറില്‍ നിന്നും 2 ഗ്രാം ഫൈബര്‍ ലഭിക്കും. ഇവ വണ്ണം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

6. ഗ്രീന്‍ പീസ് 

100 ഗ്രാം ഗ്രീന്‍ പീസില്‍ 5.7 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവയും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

content highlight: vegetables-that-have-the-highest-fibre-content