Kerala

എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേരുടെ മൃത​ദേഹങ്ങൾ; ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല

ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോ​ഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേരുടെ മൃത​ദേഹങ്ങൾ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോ​ഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ ആരുടെയാണെന്ന് കണ്ടെത്തിയിട്ടില്ല. സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനി എന്നിവരുടേതെന്ന സൂചന പുറത്തുവരുന്നുണ്ട്. ഉദ്യോഗസ്ഥനെ കാണാത്തതിനെ തുടർന്ന് കാക്കനാട് വസതിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റൂം തുറക്കാനുള്ള  ശ്രമം നടത്തുകയാണ് പൊലീസ്.

content highlight : two-dead-bodies-found-in-kakanad-customs-quarters

Latest News