ചേരുവകൾ :
പച്ച കായ -3
ഉള്ളി
ചെറിയുള്ളി -5
വെളുത്തുള്ളി -3
പച്ചമുളക് -1
മുളക് പൊടി
മഞ്ഞൾ പൊടി
കുരുമുളക് പൊടി
ചില്ലി ഫ്ലാക്സ്
കടുക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം :
അതിനായി ആദ്യം 3 പച്ച കായ എടുക്കുക ഇനി ചെറുതായി അരിഞ്ഞു കൊടുക്കുക. കുറച്ചു സമയം വെള്ളത്തിൽ ഇട്ട് വെക്കുക. അത് കായയുടെ കറ ഇറങ്ങാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് മഞ്ഞൾ പൊടിയോ, കഞ്ഞി വെള്ളമോ ചേർത്ത് കറ കളയാവുന്നതാണ്. ഇനി ഇത് വേവിച്ചെടുക്കാനായി ½ സ്പൂൺ ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി, വെള്ളം എന്നിവ ഇട്ട് ഒരു 4 മിനുട്ട് അടച്ചു വെച്ച് വേവിച്ചെടുക്കൂക. ഇനി വെള്ളത്തിന്റെ കുറവ് ഉണ്ടെങ്കിൽ വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്.
ഇനി കറക്ട് വേവ് ആയിക്കഴിഞ്ഞാൽ വെള്ളം ഉണ്ടെങ്കിൽ വറ്റിച്ചെടുക്കുക. ഇനി ഒരു ചട്ടി എടുത്ത് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു ചൂടാക്കി എടുക്കുക. ഇനി അതിലേക്ക് കാൽ സ്പൂൺ കടുക് ഇട്ട് കൊടുക്കാം. കടുക് പൊട്ടികഴിഞ്ഞാൽ അതിലേക് കുറച്ച് കറിവേപ്പില ഇട്ടു കൊടുക്കുക. പിന്നെ ഒരു 3 വെളുത്തുള്ളി, 5 ചെറിയുള്ളി ചതച്ചത് ഇട്ടു കൊടുക്കുക. ഇനി ഇതിലേയ്ക് കുറച്ച് സവാള അറിഞ്ഞത് ചേർത്ത് കൊടുക്കുക. എരുവിനു അനുസരിച്ചു പച്ചമുളക് ചേർത്തു കൊടുക്കുക. ഇനി കുരുമുളക്, ഉപ്പ്, രണ്ട് സ്പൂൺ ചിലിഫ്ലേക്സ് ഇട്ടു കൊടുക്കുക. ഇവ വഴറ്റി എടുക്കുക.ഇനി നേരത്തെ തയ്യാറാക്കിയ കായ് വേവിച്ചത് ഇതിലേയ്ക് ഇട്ടു കൊടുത്ത് ചെറിയ തീയിൽ വേവിച്ചെടുക്കുക. ഇങ്ങനെ തയ്യാറാകുകയാണെങ്കിൽ ഒരടിപൊളി കായ് മെഴുക്കുപുരട്ടിയത് തയാർ.