Kerala

എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

നാല് ദിവസം നീണ്ടുനിന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുക്കും. SFI സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലും, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലും നടന്ന പൊതു ചര്‍ച്ചയ്ക്കുള്ള മറുപടി ഇന്നുണ്ടാകും.

ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയേയും, പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേരള സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ചെറുക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി.

എകെജി സെന്റര്‍ ഹാളില്‍ പ്രത്യേകം സജ്ജീകരിച്ച അഭിമന്യു ധീരജ് നഗറിലാണ് എസ്എഫ്‌ഐ 35 സംസ്ഥാന സമ്മേളനം നടക്കുന്നത്.