India

സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം. ഹൂഗ്ലി ജില്ലയിലെ ദാങ്കുനിയില്‍ നാലു ദിവസം നീളുന്ന സമ്മേളനം ചൊവ്വാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും.

രണ്ടാം തവണയാണ് ഹൂഗ്ലി ജില്ലയില്‍ സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനം വന്‍ വിജയമാക്കാന്‍ ഒരുക്കം സജീവമാണ്.

സമ്മേളനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സെമിനാര്‍, കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, കായികമേളകള്‍ എന്നിവ അവസാന ഘട്ടത്തിലാണ്.

സംസ്ഥാനത്ത് സിപിഐ എമ്മിന്റെ കരുത്ത് കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപംനല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം നേരത്തെ വ്യക്തമാക്കിയതാണ്.