Recipe

ആപ്പിള്‍ ചോക്ലേറ്റ് പുഡ്ഡിംഗ് വിത്ത് ഐസ്‌ക്രീം തയ്യാറാക്കിയാലോ?

ചോക്ലേറ്റ് ചേര്‍ത്ത വിഭവങ്ങള്‍ക്ക് എപ്പോഴും പ്രിയം കൂടുതലാണ്. ചോക്ലേറ്റും ആപ്പിളും ചേര്‍ന്ന ഒരു വ്യത്യസ്ത പുഡ്ഡിംഗ് പരിചയപ്പെടാം.

ആവശ്യമുള്ള സാധനങ്ങള്‍

മുട്ട – 2 എണ്ണം
പാല്‍- 1 കപ്പ്
കണ്ടന്‍സിഡ് മില്‍ക്ക് – 150 മില്ലി ലിറ്റര്‍
പഞ്ചസാര – 50 ഗ്രാം
ഉപ്പില്ലാത്ത ബട്ടര്‍ – 75 ഗ്രാം
കറുവാപ്പട്ട പൊടിച്ചത് – 1/2 ടീസ്പൂണ്‍
ബ്രഡ്ഡ് – 1 പായ്ക്കറ്റ്(വശങ്ങള്‍ കളഞ്ഞ് ചെറിയ ചതുര കഷണങ്ങളാക്കിയത്)
ആപ്പിള്‍ – 2 എണ്ണം(തൊലി കളഞ്ഞ ചെറിയ ചതുര കഷണങ്ങളാക്കിയത്)
ചോക്ലേറ്റ് ചിപ്സ് – 50 ഗ്രാം

തയ്യാറാക്കുന്ന വിധം

മുട്ട നന്നായി അടിച്ചെടുത്ത ശേഷം പാലും ചേര്‍ത്ത് വീണ്ടും അടിക്കുക. ഇതിലേക്ക് കണ്ടന്‍സിഡ് മില്‍ക്ക്,പഞ്ചസാര, ബട്ടര്‍, കറുവാപ്പട്ടപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ബ്രഡ്ഡും ചോക്ലേറ്റ് ചിപ്സും ആപ്പിളും ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്ത് വയ്ക്കുക. ഒരു ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതിലേക്ക് തയാറാക്കി വച്ച കൂട്ട് ഒഴിച്ച് 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുക. ചൂടോടെയൊ തണുപ്പിച്ചോ ഐസ്‌ക്രീമിനൊപ്പം വിളമ്പാം.