Health

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? ഈ പഴങ്ങൾ കഴിക്കൂ | 6-fruits-to-cut-belly-fat

ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും

കൊഴുപ്പിന് പുറന്തള്ളാനും ശരീരഭാരം നിയന്ത്രിക്കാനും നിങ്ങളുടെ ഭക്ഷണ ശീലങ്ങൾക്ക് സാധിക്കും. വയറിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പ് അനാരോഗ്യമാണ്. ഇതിൽനിന്ന് രക്ഷനേടാൻ സഹായിക്കുന്ന ചില പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

1. ആപ്പിൾ 

ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുന്നത് വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി വണ്ണം നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും.

2. ഓറഞ്ച് 

ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിന്‍റെ കലോറിയും കുറവാണ്.

3. കിവി 

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ കിവി ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.

4. പേരയ്ക്ക 

ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറു കുറയ്ക്കാന്‍ നല്ലതാണ്.

5. മാതളം 

കലോറി കുറഞ്ഞ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

6. തണ്ണിമത്തന്‍ 

തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

content highlight: 6-fruits-to-cut-belly-fat