ഗ്രാമ്പു ഒരു സുഗന്ധവ്യഞ്ജനമാണ്. ഇത് നമ്മുടെ കറികളിൽ ഉപയോഗിച്ചുവരുന്ന ഒന്നുമാണ്. പാചകത്തിലെ ഒരു പ്രധാനിയായി മാത്രമാണ് ഗ്രാമ്പൂവിനെ പലരും പരിഗണിക്കുന്നത്. എന്നാൽ ഇതിൻറെ ഔഷധഗുണങ്ങൾ എല്ലാവർക്കും അറിയില്ല. ഗ്രാമ്പുവിന്റെ ഇലയും മൊട്ടും തൊലിയും വേരുമെല്ലാം ഔഷധഗുണം ഉള്ളവയാണ്.
വയറ്റിലെ പ്രശ്‌നങ്ങൾക്ക് ഉത്തമ പരിഹാരമാണ് ഗ്രാമ്പൂ. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഗ്രാമ്പുവിന് ആൻ്റിമൈക്രോബയൽ, ആൻ്റിഫംഗൽ ഗുണങ്ങളും ഉണ്ട്. ഗ്രാമ്പു തലയോട്ടിയിലെ വീക്കം നിയന്ത്രിക്കുക മാത്രമല്ല, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പു തലയോട്ടിയിലെ അസ്വസ്ഥതയും ചൊറിച്ചിലും കുറയ്ക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
2 കപ്പ് തിളപ്പിച്ച വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ഗ്രാമ്പൂ ഇടുക. അഞ്ചോ ആറോ മിനുട്ട് നന്നായി തിളപ്പിക്കുക. ശേഷം മൂന്നോ നാലോ മണിക്കൂർ തണുക്കാനായി വയ്ക്കുക. തണുത്ത് കഴിഞ്ഞാൽ ഈ ഗ്രാമ്പൂ വെള്ളം ഉപയോഗിച്ച് തല നന്നായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക.
ആൻറി മൈക്രോബയൽ ഗുണങ്ങളുള്ള ഗ്രാമ്പു കഴിക്കുന്നത് പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കും. വായയിലെ സൂക്ഷമാണുക്കൾ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകും. അതോടൊപ്പം മോണയിലുണ്ടാകുന്ന വീക്കം, വേദന എന്നിവയിൽ നിന്നും ആശ്വാസവും ലഭിക്കും.
ഗ്രാമ്പു നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കും. ഇതിൻറെ ആൻറി വൈറൽ ഗുണമാണ് ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നത്. ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാനും ഇതിന് കഴിവുണ്ട്.
content highlight: how-to-use-clove-