വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കിവി എന്നത് കിവി കൊണ്ട് നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിക്കും ശരീരത്തിൽ മാത്രമല്ല ചർമ്മത്തിനു മുടിക്കും ഒക്കെ മികച്ച ഒരു മാർഗം തന്നെയാണ് കിവി എന്ന് പറയുന്നത് സിട്രസ് കുടുംബത്തിൽപ്പെട്ട കിവി വിറ്റാമിൻ സിയുടെ ഒരു വലിയ ഉറവിടം തന്നെയാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലേക്ക് രക്തചക്രമണം വർധിപ്പിക്കുന്നതിനും ഒക്കെ കിവിക്ക് കഴിവുണ്ട്.
കുട്ടികൾക്ക് സ്നാക്ക് പോലെ നൽകാവുന്ന ഒന്നുകൂടിയാണ് കിവി കുട്ടികളുടെ ബുദ്ധിവികാസത്തിനും ഓർമ്മശക്തിക്കും ഒക്കെ കിവി മികച്ച രീതിയിലുള്ള പങ്ക് തന്നെയാണ് വഹിക്കുന്നത് കിവിയുടെ ഒരുപാട് ആരോഗ്യ ഗുണങ്ങൾ പലരും അറിയാതെ പോകുന്നുണ്ട്. ഗർഭിണികളായ സ്ത്രീകൾ കിവി കഴിക്കുന്നത് വളരെ നല്ലതാണ് അത് ഗർഭസ്ഥശിശുവിനും വളരെയധികം ആരോഗ്യം നൽകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്
ഗുണങ്ങൾ
- കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു
- വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുണ്ട്
- വിറ്റാമിൻ ഇ കൂടുതലായി അടങ്ങിയിട്ടുണ്ട്
- മികച്ച ഒരു ആന്റിഓക്സിഡന്റാണ്
- പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
- ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു