India

ബെംഗളൂരുവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവത്തിനു പോലും കഴിയില്ല; വിവാദ പരാമർശവുമായി ഡി.കെ. ശിവകുമാർ – dk shivakumar

ബെംഗളൂരു നഗരത്തെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. റോഡ് നിർമാണത്തെ കുറിച്ചുള്ള ‘നമ്മ രാസ്ത-ഡിസൈന്‍ വര്‍ക്ക്‌ഷോപ്പ്’ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ടോ മൂന്നോ വർഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റാൻ കഴിയില്ല. ദൈവത്തിനു പോലും അതു ചെയ്യാൻ കഴിയില്ല. കൃത്യമായ ആസൂത്രണം നടത്തിയാൽ മാത്രമേ നടപ്പിലാക്കാൻ കഴിയൂവെന്നും’ ശിവകുമാർ പറഞ്ഞു. ശിവകുമാറിന്റെ പരാമര്‍ശം വിവാദമായതോടെ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ കഴിവുകേടാണ് ശിവകുമാറിന്റെ പ്രസംഗത്തിലൂടെ വ്യക്തമായതെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ പറഞ്ഞു. മെട്രോ വിപുലീകരണം വൈകുന്നതും പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് വിമർശനം ഉയരുന്നതിനിടെയാണ് ഡി.കെ. ശിവകുമാറിന്‍റെ വിവാദ പരാമർശം.

STORY HIGHLIGHT: karnataka deputy chief minister dk shivakumar