Kerala

എ.വി. റസലിന്റെ വിയോഗം; കനത്ത നഷ്ടമെന്ന് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി – cpm kottayam district secretary av russell

ഞായർ പകൽ 12-ന്‌ സംസ്കരിക്കും

അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. സൗമ്യനായ സംഘാടകനും പ്രക്ഷോഭകാരിയുമായ റസലിൻ്റെ വിയോഗം കോട്ടയത്തെ പാർട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അര്‍ബുദബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുവെയായിരുന്നു അന്ത്യം.

ശനിയാഴ്ച രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് 12-ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിക്കും. രണ്ട് മണിക്കൂർ പൊതുദർശനത്തിന് ശേഷം 2.30-ന് ചങ്ങനാശ്ശേരിയിലെ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചുവരെ പൊതുദർശനത്തിന് വെക്കും. തുടർന്ന്‌ തെങ്ങണയിലെ വീട്ടിലേക്ക്‌ കൊണ്ടുപോകും. ഞായർ പകൽ 12-ന്‌ സംസ്കരിക്കും.

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ഒരു മാസം മുമ്പാണ് റസൽ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

STORY HIGHLIGHT: cpm kottayam district secretary av russell