Health

ഹണിമൂൺ ടൈം മനോഹരമാക്കുവാൻ തിരഞ്ഞെടുക്കാം ഈ റൊമാന്റിക് നഗരങ്ങൾ

കാശ്മീർ

പ്രണയാർദ്രമായ നിമിഷങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ സാധിക്കുന്ന സ്ഥലമാണ് കാശ്മീർ.. ഓരോ ദമ്പതികളുടെയും സ്വപ്ന നഗരമായി ഈ സ്ഥലം മാറുകയും ചെയ്തിട്ടുണ്ട്. പ്രകൃതി ഭംഗി മാത്രമല്ല അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ഒരു സ്ഥലം.

ഷിംല

മലനിരകളുടെ രാജ്ഞയായി അറിയപ്പെടുന്ന ഷിംല കൊളോണിയൽ മനോഹാരിതയാണ് വരച്ചു കാണിക്കുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെ സമ്പൂർണ സങ്കലനമായി അറിയപ്പെടുന്ന ഈ സ്ഥലം ഹണിമൂൺ യാത്രയ്ക്ക് വളരെ മികച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ്.. ഹിമാലയത്തിന്റെ മനോഹര കാഴ്ചകൾക്കൊപ്പം ഹിൽ സ്റ്റേഷൻ അതിമനോഹരമായ അനുഭവമായിരിക്കും പുതിയ ദമ്പതിമാർക്ക് നൽകുന്നത്.

മണാലി

ഹണിമൂൺ യാത്രകളിൽ നിന്ന് വളരെയധികം ഇടം പിടിക്കുന്ന ഒരു സ്ഥലമാണ് മണാലി. അതൊരു മികച്ച തിരഞ്ഞെടുപ്പ് തന്നെയാണെന്ന് പറയാം. മഞ്ഞുമൂടിയെ കൊടിമുടികളും അതിമനോഹരമായ താഴ്വരകളും നിറഞ്ഞ ഈ സ്ഥലം അതിമനോഹരമായ ഹിൽസ്റ്റേഷനുകൾ കൊണ്ടും സമ്പന്നമാണ്.

ലഡാക്ക്

പ്രണയത്തിനൊപ്പം സാഹസിക യാത്രകൾ കൂടി ഇഷ്ടപ്പെടുന്ന ദമ്പതിമാർ ആണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് അതിമനോഹരമായ കാഴ്ചക്കൊപ്പം മനോഹരമായ അനുഭവങ്ങൾ കൂടി ലഡാക്ക് സമ്മാനിക്കും. നിരവധി ഹിൽ സ്റ്റേഷനുകളും തടാകങ്ങളും ഇവിടെ ആളുകളെ ആകർഷിക്കുന്നു.

നൈനീറ്റാൾ

അതിമനോഹരമായ തടാകത്തിന് ചുറ്റും സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ഹിൽ സ്റ്റേഷൻ ആണ് ഈ സ്ഥലം. സുഖകരമായ കാലാവസ്ഥക്കൊപ്പം റൊമാന്റിക് ബോട്ട് സവാരിയും ഇവിടെ ലഭ്യമാകും.