അൽപ്പം റാഗിപ്പൊടി കൂടി ചേർത്ത് രുചികരവും ആരോഗ്യപ്രദവുമായ സൂപ്പ് മിനിറ്റുകൾക്കുള്ളിൽ പാകം ചെയ്തെടുക്കാം.
ചേരുവകൾ
ഒലിവ് എണ്ണ- 1 സ്പൂൺ
ചോളം- 1/4 കപ്പ്
ഗ്രീൻപീസ്- 1/4 കപ്പ്
ഉപ്പ്
പച്ചക്കറികൾ
വെള്ളം- 2 കപ്പ്
റാഗി- 1 സ്പൂൺ
കുരുമുളകുപൊടി- ആവശ്യത്തിന്
തയാറാക്കുന്ന വിധം
കാൽ കപ്പ് ഗ്രീൻപീസും, ചോളവും വേവിച്ച് മാറ്റി വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ഒരു സ്പൂൺ ഒലിവ് എണ്ണ ഒഴിച്ചു ചൂടാക്കുക.
അതിലേക്ക് വേവിച്ചെടുത്ത ഗ്രീൻപീസും, ചോളവും ചേർത്തിളക്കുക.
കാരറ്റ്, ബീൻസ് എന്നിങ്ങനെ ലഭ്യമായ പച്ചക്കറികൾ ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് വഴറ്റുക.
ഇടയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക.
രണ്ട് കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ ഒരു സ്പൂൺ റാഗി മാവ് വെള്ളത്തിൽ കലക്കിയത് ചേർത്തിളക്കി യോജിപ്പിക്കുക.
കുറുകി തുടങ്ങുമ്പോൾ ആവശ്യത്തിന് കുരുമുളകുപൊടിയും, ഉപ്പ് കുറവാണെങ്കിൽ അതും ചേർത്തിളക്കുക.
ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടോടെ കഴിച്ചു നോക്കൂ.
content highlight: ragi-soup-healthy-instant-recipe-