ഇനി പൊറോട്ട കഴിക്കണം എന്നു തോന്നുമ്പോൾ ഈ റെസിപ്പി ട്രൈ ചെയ്തോളൂ
ചേരുവകൾ
മൈദ
മുട്ട
പഞ്ചസാര
ഉപ്പ്
വെള്ളം
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ അൽപ്പം മൈദ എടുത്ത് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
അതിലേക്ക് അൽപ്പം പഞ്ചസാരയും ഉപ്പും ചേർത്തിളക്കുക.
ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കി യോജിപ്പിക്കുക.
മാവ് രണ്ട് മണിക്കൂർ മാറ്റി വയ്ക്കുക.
തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് കട്ടി കുറച്ച് പരത്തുക.
നീളത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. അവ ചുരുട്ടിയെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക. അതിലേക്ക് പൊറോട്ട വെച്ച് ഇരുവശങ്ങളും ചുട്ടെടുക്കുക.
content highlight: coin-parotta-instant-making-recipe