വളരെ സിംപിളാണ് ഇതിൻ്റെ റെസിപ്പി അതിലേറെ രുചികരവുമാണ്.
ചേരുവകൾ
മട്ടൺ
മുളകുപൊടി
മഞ്ഞൾപ്പൊടി
ഉപ്പ്
കറിവേപ്പില
വിനാഗിരി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
വെള്ളം
വെളിച്ചെണ്ണ
സവാള
മല്ലിപ്പൊടി
കാശ്മീരിമുളകുപൊടി
തക്കാളി
ഗരംമസാല
മല്ലിയില
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു കിലോ മട്ടൺ വൃത്തിയായി കഴുകിയെടുക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, കുറച്ച് വിനാഗിരി, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
അതിലേക്ക് ഇടത്തരം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റിയെടുക്കുക.
സവാളയുടെ നിറം മാറി വരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചതും ചേർത്തിളക്കുക.
അൽപ്പം മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരിമുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഇടത്തരം വലിപ്പമുള്ള ഒരു തക്കാളി ചെറുതായി അരിഞ്ഞത് എന്നി ചേർത്ത് വഴറ്റുക. അടച്ചു വെച്ച് വേവിക്കുക.
വേവിച്ചെടുത്ത മട്ടൺ അതിലേക്ക് ചേർക്കുക.
രണ്ട് ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാലയും, കുറച്ച് മല്ലിയിലയും ചേർത്തിളക്കി വറ്റിച്ചെടുക്കുക.
content highlight: mutton-roast-spicy