Recipe

ചെമ്മീൻ അച്ചാറിൻ്റെ രുചിയോളം വരില്ല മറ്റൊന്നും…| chemmeen-achar-recipe

ചോറിന് നോൺവെജ് വേണം എന്ന് നിർബന്ധമുള്ളവർക്ക് ഇത് എന്തായാലും ഉപകരിക്കും

ചേരുവകൾ

ഉലുവ- 2 ടേബിൾസ്പൂൺ
കടുക്- 2 1/2 ടേബിൾസ്പൂൺ
നല്ലെണ്ണ- 250 മില്ലി
ചെമ്മീൻ- 1 കിലോ
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കാശ്മീരിമുളകുപൊടി- 1 കപ്പ്
വെളുത്തുള്ളി- ആവശ്യത്തിന്
പുളി- 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു കിലോ ചെമ്മീൻ കഴുകി വൃത്തിയാക്കി അൽപ്പം മഞ്ഞൾ ചേർത്ത വെള്ളത്തിൽ കുതിർത്ത് മാറ്റി വയ്ക്കുക.

ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ ഉലുവ, അര ടേബിൾസ്പൂൺ കടുക് എന്നിവ വറുത്തെടുക്കുക. അവ ചൂടാറിയതിനു ശേഷം പൊടിക്കുക.

അതേ പാത്രത്തിലേക്ക് 250 മില്ലി നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.

ചെമ്മീൻ വെള്ളം കളഞ്ഞെടുത്തത് എണ്ണയിലേക്ക് ചേർത്തു വറുക്കുക.

ആവശ്യത്തിന് ഉപ്പും എണ്ണയിലേക്ക് ചേർക്കാം.

അഞ്ച് മിനിറ്റിനു ശേഷം ചെമ്മീൻ എണ്ണയിൽ നിന്നും മാറ്റാം.

അതേ എണ്ണയിലേക്ക് ഒരു കപ്പ് കാശ്മീരിമുളകുപൊടി ചേർത്തിളക്കുക. പച്ച മണം മാറി

വരുമ്പോൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ വെളുത്തുള്ളി ആവശ്യത്തിനു ചേർത്തിളക്കാം.

വെളുത്തു​ള്ളിയുടെ നിറം മാറി വരുമ്പോൾ ഒരു കപ്പ് പുളി വെള്ളം ചേർക്കാം.

തുടർന്ന് ആവശ്യമെങ്കിൽ ഉപ്പും ചേർക്കുക.

വറുത്തു വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കി യോജിപ്പിക്കുക.

അടുപ്പിൽ നിന്ന് മാറ്റി ചൂടാറിയതിനു ശേഷം വൃത്തിയുള്ള ഈർപ്പം കയറാത്ത പാത്രത്തിൽ സൂക്ഷിക്കാം.

ഫ്രിഡ്ജിൽ വച്ചാൽ ഇത് ആറ് മാസം വരെ കേടുകൂടാതിരിക്കും.

content highlight: chemmeen-achar-recipe