എൻമകജെ ഏൽകാനയിൽ അമ്മയും മകളും കുളത്തിൽ വീണുമരിച്ചു. പരമേശ്വരി, മകൾ പദ്മിനി എന്നിവരെയാണ് വീടിനോട് ചേർന്ന കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും വീട്ടിൽ കാണാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു.
സംഭവസമയത്ത് ഭർത്താവ് ഈശ്വര നായിക്കും മൂത്ത മകൻ ഹരിപ്രസാദും സമീപത്തെ ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോയിരിക്കുകയായിരുന്നു.
STORY HIGHLIGHT: mother and daughter found dead in pond