Kerala

ഐസിയുവിൽ ഉപേക്ഷിച്ചു പോയ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; മാതാപിതാക്കൾക്കെതിരെ കേസെടുക്കുന്നത് പരിഗണനയിൽ – abandoned baby ernakulam health

മാതാപിതാക്കൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചു പോയ 23 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഒരു മാസം കൂടി കുഞ്ഞിന് ആശുപത്രി സഹായം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നല്‍കുന്ന വിവരം. കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയേക്കും.

കുഞ്ഞിനെ വനിത ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ ഉപക്ഷിച്ചു പോയ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കുന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്. കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റെയും രഞ്ജിതയുടെയും കുട്ടിയാണ് എറണാകുളം ലൂർ‍ദ് ആശുപത്രിയിലെ ഐസിയുവിൽ ഉള്ളത്.

ജനറൽ ആശുപത്രിയിൽ വച്ച് രഞ്ജിത പ്രസവിക്കുമ്പോൾ 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളർച്ച. ശ്വാസമെടുക്കാൻ പോലും കഴിയാതിരുന്ന കുഞ്ഞിനെ തുടർന്ന് ലൂർദിലേക്ക് മാറ്റുകയായിരുന്നു. 2 ആഴ്ചയോളം കുഞ്ഞിന് വെന്റിലേറ്ററിന്റെ സഹായമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മാതാപിതാക്കൾ തിരികെ വന്നാൽ അവർക്ക് കുഞ്ഞിനെ നൽകും. ഇല്ലെങ്കിൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

STORY HIGHLIGHT: abandoned baby ernakulam health