സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ളായിക്കാട് ബൈപ്പാസ് റോഡിലായിരുന്നു അപകടം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ലിനു രണ്ടു ദിവസത്തെ അവധിക്കെത്തിയതാണ്. അമ്മയുമായി മാന്നാറിലുളള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. മിനി ലോറിയിടിച്ച് റോഡിലേക്കു വീണ ലിനുവിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നെന്ന് പോലീസ് പറഞ്ഞു. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തുതായി ചങ്ങനാശേരി പോലീസ് പറഞ്ഞു.
STORY HIGHLIGGHT: changanassery nurse scooter accident