Lifestyle

വിവരങ്ങള്‍ നല്‍കിയാല്‍ മരണം പ്രവചിക്കുമെന്ന് വെബ്‌സൈറ്റ്, എന്താണ് ‘ഡെത്ത് ക്ലോക്ക്’! | Website says it can predict death if you provide information, what is a ‘Death Clock’!

സൗജന്യമായി എല്ലാവര്‍ക്കും ഉപയോഗിക്കത്തക്ക രീതിയിലാണ് ഡെത്ത് ക്ലോ

മരണം മനുഷ്യജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്, എന്നാല്‍ അത് എന്ന് സംഭവിക്കും എന്ന് മാത്രം ആര്‍ക്കും അറിയില്ല, കാരണം മനുഷ്യന്റെ ആയുസ് കൃത്യമായി പ്രവചിക്കുക ആരെക്കൊണ്ടും സാധ്യമല്ല. എന്നാല്‍, ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ മരണം പ്രവചിക്കും എന്ന അവകാശവാദവുമായി പ്രത്യക്ഷപ്പെട്ട ഒരു എഐ വെബ്‌സൈറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഡെത്ത് ക്ലോക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വെബ്‌സൈറ്റില്‍ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ എത്ര വയസ്സുവരെ ജീവിക്കും എന്ന് പ്രവചിക്കും എന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. സംഗതി സത്യമാണെന്ന് കരുതി വെബ്‌സൈറ്റില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയാല്‍ ഇവരുടെ ഒരു മുന്‍ കൂര്‍ ജാമ്യമുണ്ട് ‘ആരും ഇത് കാര്യമായി എടുക്കരുത് തമാശയായി കരുതണം’ എന്ന്.

സൗജന്യമായി എല്ലാവര്‍ക്കും ഉപയോഗിക്കത്തക്ക രീതിയിലാണ് ഡെത്ത് ക്ലോക്ക് എന്ന ഈ വെബ്‌സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ചില വ്യക്തിഗത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ആ വ്യക്തി എപ്പോള്‍ മരിക്കുമെന്നു വെബ്‌സൈറ്റ് പ്രവചിക്കും. പക്ഷേ, ഇത് സത്യമാണെന്ന് ആരും വിചാരിക്കരുത് എന്ന് മാത്രം. ജനനത്തീയതി, ബോഡി മാസ് ഇന്‍ഡക്‌സ്, ഭക്ഷണക്രമം, വ്യായാമം, പുകവലി – മദ്യപാന ശീലങ്ങള്‍, തൂക്കം, ഉയരം തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് വെബ്‌സൈറ്റില്‍ നല്‍കേണ്ടത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത വ്യക്തി എപ്പോള്‍ മരിക്കുമെന്നും മരണകാരണം എന്തായിരിക്കും എന്നുമാണ് വെബ്‌സൈറ്റ് പറയുന്നത്.

STORY HIGHLIGHTS: website-says-it-can-predict-death-if-you-provide-information-what-is-a-death-clock