ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈൻ സിദ്ദിഖിനെയാണ് തിരുവല്ല പൊലീസ് ഭാര്യ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കുമ്പഴയിലുള്ള ബാങ്കിൽ താൽകാലിക ജീവനക്കാരനാണ് അറസ്റ്റിലായ ഷൈൻ സിദ്ദിഖ്.
2021 ജൂലൈ മുതൽ 2022 ജനുവരി വരെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. 2024 ൽ തിരുവനന്തപുരത്ത് എത്തിച്ചും പീഡനത്തിന് ഇരയാക്കി. വിവാഹം കഴിക്കാമെന്ന് വാക്ക് നൽകിയായിരുന്നു പീഡനം. ഭിന്നശേഷിക്കാരിയായ 40 കാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്.
STORY HIGHLIGHT: pathanamthitta marriage fraud case