Kerala

കൊച്ചി അമൃത വിശ്വ വിദ്യാപീഠം ക്യാമ്പസിൽ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടി മാർച്ച് 5 മുതൽ 7 വരെ | International summitt

അമൃത സ്‌കൂൾസ് ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്‌സ് ത്രിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നത്

 

കൊച്ചി: സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചാണ് അമൃത സ്‌കൂൾസ് ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്‌സ് ത്രിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കൊച്ചി അമൃത വിശ്വ വിദ്യാപീഠത്തിലെ കൊമേഴ്സ് ആൻഡ് മാനേജ്മെൻ്റ്, വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ, പ്രസ്തുത മേഖലയിലെ വിദഗ്ധർ എന്നിവർക്ക് ഫെബ്രുവരി 25 വരെ പ്രബന്ധങ്ങൾ രജിസ്റ്റർ ചെയ്യാം. പാനൽ ചർച്ചകൾ, ജൈവ വൈവിധ്യ സംരക്ഷണ പരിശീലന ശില്പശാലകൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡോ. ഹർഷ ഭാർഗവി (സാംസ്കാരിക മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്), ഡോ. എറിക് ബീൻ (ഇന്ത്യാന ടെക് യൂണിവേഴ്സിറ്റി, യുഎസ്എ), ഡോ. നിർമ്മാല്യ മുഖർജി (സെന്റർ ഫോർ പബ്ലിക് ഹെൽത്ത് റിസർച്ച്) എന്നിവരുൾപ്പെടെ പ്രശസ്തരായ വിദഗ്ധർ ചർച്ചകൾക്ക് നേതൃത്വം നൽകും. സുസ്ഥിരതയ്ക്ക് നിർമ്മിത ബുദ്ധിയുടെ പങ്ക് എന്ന വിഷയത്തിൽ ശില്പശാല, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ സ്റ്റാളുകൾ എന്നിവ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്കായി പോസ്റ്റർ ഡിസൈൻ നിർമാണം , ഹ്രസ്വ ചിത്ര മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

content highlight: International summitt