Recipe

സൂപ്പർ ടേസ്റ്റിൽ എളുപ്പത്തിലുണ്ടാക്കാം അഫ്ഗാനി ചിക്കൻ | tasty-afghani-chicken

വേണ്ട ചേരുവകൾ

ചിക്കൻ                                     1   കിലോ
സവാള                                      2 എണ്ണം
ഗരംമസാല                             1 സ്പൂൺ
കുരുമുളക് പൊടി                2 സ്പൂൺ
ബദാം                                        5 എണ്ണം
അണ്ടിപരിപ്പ്                          10 എണ്ണം
ഉപ്പ്                                             2 സ്പൂൺ
എണ്ണ                                         2 സ്പൂൺ
ഉലുവ ഇല                              2 സ്പൂൺ
വെളുത്തുള്ളി                        5  അല്ലി
ഇഞ്ചി                                       1 സ്പൂൺ
ഫ്രഷ് ക്രീം                              1  കപ്പ്

തയ്യാറാക്കുന്ന  വിധം

ആദ്യം ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. (വലിയ കഷിണം നോക്കി വേണം എടുക്കേണ്ടത്). ശേഷം ജാറിലേക്ക് വെളുത്തുള്ളി, അണ്ടിപരിപ്പ്, ബദാം, പച്ചമുളക്, ഇഞ്ചി, സവാള എന്നിവ ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുത്ത് മാറ്റി വയ്ക്കുക. അതിലേക്ക് കസ്തൂരി മേത്തിയും ആവശ്യത്തിന് ഗരം മസാലയും ഒപ്പം തന്നെ ഉപ്പ്,  കുരുമുളകുപൊടി ഇത്രയും ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. ശേഷം പാൻ ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചിക്കൻ അതിലേക്ക് നന്നായിട്ട് ചെറിയ തീയിൽ രണ്ട് സൈഡും മൂപ്പിച്ച് എടുക്കുക.  ഒരുപാട് വേണ്ട ആവശ്യമില്ല. എന്നാലും രണ്ട് സൈഡും നല്ലപോലെ വെന്തു കിട്ടണം. അതിനുശേഷം ഇതിന്റെ ഒപ്പം തന്നെ ഈ ക്രീമി ആയിട്ടുള്ള മിക്സ് കൂടി ചേർത്ത് കൊടുക്കുക. ഫ്രഷ് ക്രീമുകൾ ചേർത്തുകൊടുത്ത ശേഷം നന്നായിട്ട് ഇതിനെ ഒന്ന് അടച്ചുവച്ച് തിളപ്പിച്ച് കുറുക്കി എടുക്കുക. ശേഷം കസ്തൂരി മേത്തി കൂടി ചേർത്തു കൊടുത്ത് അവസാനമായിട്ട് കുറച്ച് കുരുമുളകുപൊടി വിതറി കൊടുത്താൽ മാത്രം മതി. മല്ലിയില ചേർത്ത് അലങ്കരിക്കാവുന്നതാണ്. അഫ്ഗാനി ചിക്കൻ തയ്യാർ.

content highlight: tasty-afghani-chicken